സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സി പി എം സ്ഥാനാര്‍ത്ഥി എ എ റഹീം. 26,305 രൂപയാണ് റഹീമിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും ആറ് ലക്ഷം രൂപയുടെ വാഹനവും എഴുപതിനായിരം രൂപയുടെ ആഭരണങ്ങളുമാണുളളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരിലുളളത്.
ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ. റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡായി തെരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. സന്തോഷ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ. വൈ. എഫ്. ഐ. ദേശിയ ജനറല്‍ സെക്രട്ടറിയും സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.